
വെട്ടിച്ചിറ ടോൾ പ്ലാസ; ബസ് കാത്തിരിപ്പുകേന്ദ്രം വേണമെന്ന് നാട്ടുകാർ
Play all audios:
പുത്തനത്താണി∙ ആറുവരിപ്പാതയിൽ വെട്ടിച്ചിറ ടോൾ പ്ലാസ ദീർഘദൂര ബസുകളുടെ പ്രധാന സ്റ്റോപ്പായി മാറിയെങ്കിലും യാത്രക്കാർക്ക് ആവശ്യമായ സൗകര്യം ഇനിയും ഒരുക്കിയിട്ടില്ല. കാടാമ്പുഴ ഭഗവതി
ക്ഷേത്രത്തിലേക്കു പോകുന്ന ഭക്തർ ഇവിടെയാണ് ബസ് ഇറങ്ങുക. യാത്രക്കാർ വെയിലും മഴയും കൊണ്ടാണ് ടോൾപ്ലാസയ്ക്കു സമീപമാണ് ബസ് കാത്തുനിൽക്കുന്നത്. ആറുവരിപ്പാതയിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങുകയും ടോൾ
പ്ലാസയുടെ നിർമാണം ഏകദേശം പൂർത്തിയാകുകയും ചെയ്തതോടെ ദീർഘദൂര ബസുകൾ വെട്ടിച്ചിറയിലെ സ്റ്റോപ്, ടോൾ പ്ലാസയുടെ സമീപത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതുവരെയായിട്ടും ഇവിടെ ബസ്
കാത്തിരിപ്പുകേന്ദ്രം നിർമിച്ചിട്ടില്ല. ദീർഘദൂര യാത്രക്കാർക്കായി ശുദ്ധജലം, ശുചിമുറി തുടങ്ങിയ സൗകര്യവുമില്ല. വെട്ടിച്ചിറ ജംക്ഷനിൽ ബസുകൾ നിർത്താതോടെ കാടാമ്പുഴ, ആതവനാട്, മുഴങ്ങാണി, പുന്നത്തല,
പൂളമംഗലം തുടങ്ങിയ പ്രദേശങ്ങളിലേക്കു പോകുന്നവർക്കു ടോൾ പ്ലാസയിൽ ബസിറങ്ങി ഓട്ടോ വിളിക്കുകയോ, ജംക്ഷനിലേക്കു നടന്നശേഷം മറ്റ് വാഹനങ്ങളെ ആശ്രയിക്കുകയോ വേണമെന്നതാണ് അവസ്ഥ. പണി പൂർത്തിയായെങ്കിലും
ടോൾ പ്ലാസയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നില്ല. സർവീസ് റോഡുവഴിയാണ് വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ പോകുന്നത്. ടോൾ പ്ലാസവഴി പോകുന്ന വാഹനങ്ങൾ പാലിക്കേണ്ട നിബന്ധനകൾ ഉൾക്കൊള്ളിച്ചുള്ള ബോർഡുകൾ റോഡിന്റെ
ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ വെട്ടിച്ചിറയിൽ മാത്രമാണ് ടോൾ പ്ലാസയുള്ളത്. English Summary: VETTICHIRA TOLL PLAZA LACKS BASIC AMENITIES. PASSENGERS USING LONG-DISTANCE BUSES FACE
INCONVENIENCE DUE TO THE ABSENCE OF PROPER WAITING AREAS, CLEAN DRINKING WATER, AND TOILETS.